Breaking News

10 സ്ഥലങ്ങളില്‍ ഈദിയ എടിഎമ്മുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

അമാനുല്ല വടക്കാങ്ങര

ദോഹ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) പത്ത് സ്ഥലങ്ങളില്‍ ഈദിയ എടിഎം സേവനം ലഭ്യമാണെന്ന് പ്രഖ്യാപിച്ചു. മാര്‍ച്ച് 27 ബുധനാഴ്ച മുതല്‍ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

പ്ലേസ് വിന്‍ഡോം മാള്‍, മാള്‍ ഓഫ് ഖത്തര്‍, അല്‍ വക്ര ഓള്‍ഡ് സൂഖ്, ദോഹ ഫെസ്റ്റിവല്‍ സിറ്റി, അല്‍ ഹസം മാള്‍, അല്‍ മിര്‍ഖാബ് മാള്‍, വെസ്റ്റ് വാക്ക്, അല്‍ ഖോര്‍ മാള്‍, അല്‍ മീര തുമാമ, മുഐതര്‍ ശാഖകള്‍ എന്നിങ്ങനെ 10 വ്യത്യസ്ത സ്ഥലങ്ങളിലാണ് എടിഎമ്മുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈദിയ എടിഎം സേവനം ഉപയോക്താക്കള്‍ക്ക് 5, 10, 50-100 മൂല്യങ്ങളില്‍ ഖത്തര്‍ റിയാലുകള്‍ പിന്‍വലിക്കാന്‍ അനുവദിക്കുന്നു.

ഈദിയ എടിഎമ്മുകള്‍ ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് പുതിയ നോട്ടുകള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനും ശാഖകളില്‍ ദീര്‍ഘനേരം കാത്തിരിക്കുന്നത് ഒഴിവാക്കാനും കഴിയും. ക്യുസിബിയുടെ ഈ സേവനം കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഈദിന്റെ സന്തോഷകരമായ അവസരത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കാനും സീസണിന്റെ ചൈതന്യം ഊഷ്മളമായി നിലനിര്‍ത്താനും സഹായിക്കുന്നു.