Local News

നാടക സൗഹൃദം ദോഹയുടെ ലോക നാടക ദിനാചരണവും ഇഫ്താറും ശ്രദ്ധേയമായി

ദോഹ. നാടക സൗഹൃദം ദോഹയുടെ ലോക നാടക ദിനാചരണവും ഇഫ്താറും ശ്രദ്ധേയമായി , സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന പരിപാടിയില്‍ നാടക സൗഹൃദം അംഗങ്ങളും രക്ഷാധികാരികളും സംബന്ധിച്ചു. പ്രസിഡന്റ് മജീദ് സിംഫണി അദ്ധ്യക്ഷത വഹിച്ചു. ബിജു പി മംഗലം ലോക നാടക ദിനത്തെ കുറിച്ച് സംസാരിച്ചു. ലോക നാടക ദിന സന്ദേശവും വായിച്ചു . തുടര്‍ന്ന് നാടക സൗഹൃദം ദോഹയുടെ തുടക്കക്കാരനും പ്രമുഖ നാടക സിനിമ നടനുമായ കെ.കെ. സുധാകരന്‍ നാട്ടില്‍ നിന്നും അയച്ച സന്ദേശം നിമിഷ നിശാന്ത് വായിച്ചു. ചടങ്ങിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രക്ഷാധികാരികളായ കെ.എം വര്‍ഗ്ഗീസ്, പി.എന്‍. ബാബുരാജന്‍, എം.ടി. നിലമ്പൂര്‍, എന്നിവര്‍ സംസാരിച്ചു . സെക്രട്ടറി നവാസ് മുക്രിയകത്ത് സ്വാഗതവും കൃഷ്ണകുമാര്‍ കോഴിക്കോട് നന്ദിയും പറഞ്ഞു

Related Articles

Back to top button
error: Content is protected !!