Local News

ദാറുല്‍ ഉലൂം ഖത്തര്‍ കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ദോഹ. കടവത്തൂര്‍ ദാറുല്‍ ഉലൂം ഖത്തര്‍ കമ്മിറ്റി അല്‍ ബിദ്ദ പാര്‍ക്കില്‍ വിപുലമായ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. തയ്യില്‍ ഖാലിദ് അധ്യക്ഷത വഹിച്ച ഇഫ്താര്‍ മീറ്റില്‍ കമ്മ്യൂണിറ്റി ലീഡര്‍ അബ്ദുല്ല പൊയില്‍ റമദാന്‍ സന്ദേശം നല്‍കി. ദാറുല്‍ ഉലൂമിനു വേണ്ടിയുള്ള മള്‍ട്ടി പ്രിന്ററിന്റെ ഫണ്ട് ഉദ്ഘാടനം മുതിര്‍ന്ന നേതാക്കളായ ആയ മഹ്‌മൂദ് നീരൊളിക്കണ്ടി ,സൂപ്പി കെ എം എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഇടവന മുഹമ്മദ് നന്ദി പ്രകാശിപ്പിച്ച ചടങ്ങില്‍ ഉബൈദ് എന്‍ കെ , അഷ്റഫ് എം കെ ,ജാബിര്‍ ,ജലീല്‍ , റാഷിദ്, മുനീര്‍ , ഇസ്മായില്‍, മഹ്‌മൂദ് എ പി ,ഫൈസല്‍ ഇ കെ, മുഹമ്മദ് മരക്കാടന്‍ ,തുടങ്ങിയവര്‍ ഇഫ്താര്‍ മീറ്റിനു നേതൃത്വം നല്‍കി.