Local News

ശ്രദ്ധേയമായി ‘റമദാന്‍ ക്വസ്റ്റ്’ മെഗാ ലൈവ് ക്വിസ്

ദോഹ. ശ്രദ്ധേയമായി ‘റമദാന്‍ ക്വസ്റ്റ്’ മെഗാ ലൈവ് ക്വിസ്. ദോഹ റമദാന്‍ മീറ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച റമദാന്‍ ക്വസ്റ്റ് മെഗാ ലൈവ് ക്വിസ് ഏറെ ശ്രദ്ധേയമായി. മെഗാ ക്വിസില്‍ അബ്ദുറഹീം, കാമില്‍, ഇഹ്ജാസ് അസ് ലം എന്നിവര്‍ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി വിജയികളായി. കഹൂത് പ്ലാറ്റ്‌ഫോം വഴി നടത്തിയ ലൈവ് ക്വിസ് പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമായി. റമദാന്‍, ഖുര്‍ആന്‍, ഇസ് ലാമിക ചരിത്രം, മുസ് ലിം ലോകം എന്നീ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഇസ് ലാമിക വിജ്ഞാനം പകര്‍ന്ന് നല്‍കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംഘടിപ്പിച്ച ക്വിസില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ലധികം യുവാക്കള്‍ പങ്കെടുത്തു. അലി അജ്മല്‍, റഷാദ് മുബാറക് എന്നിവര്‍ മത്സരം നിയന്ത്രിച്ചു.