Local News

ഗസ്സയിലെ കുട്ടികള്‍ക്കായി ‘ഈദ് ക്ലോത്ത്‌സ്’ ക്യാമ്പയിനുമായി എജ്യുക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്‍

ദോഹ: എജ്യുക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ ഷെയ്ഖ മൗസ ബിന്‍ത് നാസറിന്റെ മേല്‍നോട്ടത്തില്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ,അല്‍-മജദല സെന്റര്‍ ആന്റ് മോസ്‌ക് എന്നിവയുമായി സഹകരിച്ച് ഗസ്സയിലെ കുട്ടികള്‍ക്കായി ‘ഈദ് ക്ലോത്ത്‌സ്’ ക്യാമ്പയിന്‍ ആരംഭിച്ചു.

കാമ്പയിന്‍ 0 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി വിപുലമായ പുതിയ വസ്ത്രങ്ങള്‍ നല്‍കും. റമദാന്‍ 24 മുതല്‍ ഈദ് അല്‍ ഫിത്വറിന്റെ ആദ്യ ദിവസം വരെ അല്‍-മജദല സെന്ററിലെ നിയുക്ത കളക്ഷന്‍ പോയിന്റുകളിലും എജ്യുക്കേഷന്‍ സിറ്റിയിലെ മസ്ജിദ് അല്‍-മനരാറ്റൈന്‍ സെന്ററിലും സംഭാവനകള്‍ സ്വീകരിക്കും.

Related Articles

Back to top button
error: Content is protected !!