Local News

ഖത്തറില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 53.1% വാര്‍ഷിക വര്‍ദ്ധനവ്

ദോഹ. ഖത്തറില്‍ ഫെബ്രുവരി മാസത്തെ മൊത്തം ഇന്‍ബൗണ്ട് സന്ദര്‍ശകരുടെ എണ്ണം 596,000 ആയിരുന്നു. 2024 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 15.2% കുറവാണെങ്കിലും ഫെബ്രുവരി 2023 നെ അപേക്ഷിച്ച് 53.1% വാര്‍ഷിക വര്‍ദ്ധനവാണ്.

പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ പ്രതിമാസ സ്ഥിതിവിവരക്കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബുള്ളറ്റിനിലെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഡാറ്റ കാണിക്കുന്നത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ (ജിസിസി) നിന്നാണ്. മൊത്തം 42% സന്ദര്‍ശകരും ജിസിസിയില്‍ നിന്നായിരുന്നു.

Related Articles

Back to top button
error: Content is protected !!