Local News

ചാവക്കാട് പ്രവാസി അസോസിയേഷന്‍ മൈലാഞ്ചി ഡിസൈന്‍ കോണ്ടസ്റ്റ്

ദോഹ. ചാവക്കാട് പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ദോഹ മാളുമായി സഹകരിച്ച് ഈദ് ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചി ഡിസൈന്‍ കോണ്ടസ്റ്റ് 2024 സംഘടിപ്പിച്ചു .25 -ല്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മല്‍സരത്തില്‍ ഒന്നാം സ്ഥാനം മുഹ്‌സിന വെള്ളാങ്ങര, രണ്ടാം സ്ഥാനം ജാന്‍ഫിയ മുഹ്‌സിന്‍ ,മൂന്നാം സ്ഥാനം ഷിറിന്‍ ഫര്‍സാന എന്നിവര്‍ കരസ്ഥമാക്കി.

സമാപന പരിപാടി ഐസിസി പ്രസിഡന്റ് എപി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് കബീര്‍ തെരുവത്ത് അധ്യക്ഷനായ പരിപാടിക്ക് ജനറല്‍ സെക്രട്ടറി ഷെറിന്‍ പരപ്പില്‍ സ്വാഗതവും ഗ്ലോബല്‍ ചെയര്‍മാന്‍ അബ്ദുല്ല തെരുവത്ത് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഷാജി ആലിന്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാരായ ഷെജി വലിയകത്ത്, നാസര്‍ എന്‍.ടി സന്നിഹിതരായിരുന്നു .പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി പ്രസിഡന്റ് ഗഫൂര്‍ , കെബിഎഫ് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.പരിപാടിക്ക് മൈലാഞ്ചി ഡിസൈന്‍ കോണ്ടസ്‌ററ് കമ്മിറ്റി ചെയര്‍മാനായ ബദറുദ്ദീന്‍ .നിജാസ് ,ജിംനാസ് മുസ്തഫ ,നിഷാം ,ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി. ട്രഷറര്‍ രഞ്ജിത്ത് പി എന്‍ നന്ദി പറഞ്ഞു.