Local News

ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് അമ്പതിലധികം വ്യത്യസ്ത പരിപാടികളുമായി കത്താറ

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് അമ്പതിലധികം വ്യത്യസ്ത പരിപാടികളുമായി സാംസ്‌കാരിക ഗ്രാമമായ കത്താറ സ്വദേശികളേയും വിദേശികളേയും സ്വാഗതം ചെയ്തു. കത്താറയില്‍ ബുധനാഴ്ച വൈകീട്ട് ഈദ് മഹോത്സവത്തിനായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. വരും ദിനങ്ങളിലും ആഘോഷ പരിപാടികള്‍ തുടരും.