Local News

ബൈക്കില്‍ മിഡില്‍ ഈസ്റ്റില്‍ പര്യടനം നടത്തുന്ന ഗബ്രിയേല്‍ ശരത്തിന് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

ദോഹ. ബൈക്കില്‍ മിഡില്‍ ഈസ്റ്റില്‍ പര്യടനം നടത്തുന്ന കര്‍ണാടകയിലെ മംഗലാപുരം സ്വദേശി ഗബ്രിയേല്‍ ശരത്തിന് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം. ഐസിസിയില്‍ നടന്ന ഈദ് ബസാറില്‍വെച്ച് ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ശ്രീ.സന്ദീപ് കുമാറാണ് ഗബ്രിയേല്‍ ശരത്തിന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം സമര്‍പ്പിച്ചത്.
ഐസിസി പ്രസിഡന്റ്  എ പി മണികണ്ഠന്‍, വൈസ് പ്രസിഡന്റ്  സുബ്രഹ്‌മണ്യ ഹെബ്ബഗെലു, മറ്റ് ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, കമ്മ്യൂണിറ്റി നേതാക്കള്‍ തുടങ്ങിയവര്‍  ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!