Local News

2022 ജനുവരി മുതല്‍ 55 ലക്ഷം യാത്രക്കാര്‍ ലുസൈല്‍ ട്രാം ഉപയോഗിച്ചു

ദോഹ.2022 ജനുവരി മുതല്‍ 55 ലക്ഷം യാത്രക്കാര്‍ ലുസൈല്‍ ട്രാം ഉപയോഗിച്ചതായി ഖത്തര്‍ റെയിലിലെ സ്ട്രാറ്റജി ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് മേധാവി അജ്ലന്‍ ഈദ് അല്‍ ഇനാസി മാധ്യമങ്ങളോട് പറഞ്ഞു. ഗതാഗത രംഗത്ത് വലിയ സേവനമാണ് ലുസൈല്‍ ട്രാം നിര്‍വഹിക്കുന്നത്.
ഖത്തര്‍ റെയില്‍വേ കമ്പനി (ഖത്തര്‍ റെയില്‍) അടുത്തിടെ ലുസൈല്‍ ട്രാമിന്റെ മുഴുവന്‍ ഓറഞ്ച് ലൈനിലും പിങ്ക് ലൈനിലും പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചിരുന്നു. ലുസൈല്‍ ട്രാം നെറ്റ്വര്‍ക്കിന്റെ ശേഷിക്കുന്ന സ്റ്റേഷനുകളും ലൈനുകളും ഗതാഗത, ആഭ്യന്തര മന്ത്രാലയങ്ങളിലെയും ഖത്തരി ഡയര്‍ കമ്പനിയിലെയും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് തുറക്കുമെന്ന് ഖത്തര്‍ റെയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഓരോ ട്രാം ട്രെയിനിലും 64 സീറ്റുകളും സ്റ്റാന്‍ഡേര്‍ഡ്, ഫാമിലി ക്ലാസുകളിലുമായി 209 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം.