Local News

അല്‍ മദ്‌റസ അല്‍ ഇസ് ലാമിയ ദോഹ പ്രവേശനോല്‍സവം നാളെ

ദോഹ. ഖത്തറിലെ പ്രമുഖ മദ്‌റസയായ അല്‍ മദ്‌റസ അല്‍ ഇസ് ലാമിയ ദോഹ പ്രവേശനോല്‍സവം നാളെ രാവിലെ 8.30 ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. പ്രവേശനോല്‍സവത്തോടനുബന്ധിച്ച് ഘോഷയാത്ര, ആക് ഷന്‍ സോംഗ്, സംഗീത നൃത്തം, ഒപ്പന, കോല്‍ക്കളി, ഗ്രൂപ്പ് സോംഗ്, സോളോ സോംഗ് തുടങ്ങി കൊച്ചുകുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാവിഷ്‌കാരങ്ങള്‍ അരങ്ങേറും.
മദ്‌റസയില്‍ കെജി മുതല്‍ 10 വരെ ക്‌ളാസുകളിലേക്കുള്ള അഡ്മിഷന്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 55839378 എന്ന നമ്പറില്‍ ബന്ധപ്പെടാം.