Local News

ഖത്തറിലെ പബ്ലിക് ബസുകളുടെ 73 ശതമാനവും വൈദ്യുതീകരിച്ചു

ദോഹ: 2024 ആദ്യ പാദത്തില്‍ ഖത്തറിലെ പബ്ലിക് ബസുകളുടെ 73 ശതമാനവും വൈദ്യുതീകരിച്ചതായും 2030 ഓടെ മുഴുവന്‍ പബ്ലിക് ബസുകളും വൈദ്യുതീകരിക്കുമെന്നും ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി പറഞ്ഞു. ‘ഖത്തര്‍ ദേശീയ പരിസ്ഥിതിയും കാലാവസ്ഥ വ്യതിയാന സ്ട്രാറ്റജിയുമായി ചേര്‍ന്ന് ഗതാഗതത്തില്‍ സീറോ എമിഷന്‍ ട്രാന്‍സിഷന്‍ കൈവരിക്കുന്ന കാര്യത്തില്‍ ഖത്തറിനെ മുന്‍നിര രാജ്യങ്ങളുടെ കൂട്ടത്തില്‍ എത്തിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.