Breaking News

അല്‍ ജസീറയുടെ പ്രാദേശിക ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഇസ്രായേല്‍ തീരുമാനം

ദോഹ. ഖത്തറിന്റെ ലോകോത്തര വാര്‍ത്താ നെറ്റ് വര്‍ക്കായ അല്‍ ജസീറയുടെ പ്രാദേശിക ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഇസ്രായേല്‍ തീരുമാനം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയുടെ നേര്‍ ചിത്രം ലോകത്തെ അറിയിക്കുന്നതില്‍ മുന്നിലുള്ള അല്‍ ജസീറ യുദ്ധത്തിലുടനീളം ഗാസയില്‍ തുടരുന്ന ചുരുക്കം ചില അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഒന്നാണ്.