Local News

ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ പിക്‌നിക്ക് സംഘടിപ്പിച്ചു

ദോഹ. ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ പിക്‌നിക്ക് സംഘടിപ്പിച്ചു. അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക്ക് ഉം സലാല്‍ അലിയിലെ ഫാം ഹൗസിലേക്കായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആരംഭിച്ച പിക്‌നിക്ക് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗമായ എല്‍സ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജിജോയ് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.

വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദമ്പതികള്‍ക്കുമായി ഉല്ലാസകരമായ ഗെയിംസ്, നിധി കണ്ടെത്തല്‍, പുതിയ അംഗങ്ങളെയും നാട്ടില്‍ നിന്ന് വന്ന അതിഥികളെയും പരിചയപ്പെടുത്തല്‍, ഭാഗ്യക്കുറി, ജനകീയ ലേലം തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികള്‍.

വനിതാ ദിനത്തോടനുബന്ധിച്ച് വനിത വിഭാഗം നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിജയികളെ വൈസ് പ്രസിഡന്റ് സ്‌നേഹ തോമസ് പ്രഖ്യാപിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. ഖത്തര്‍ സംസ്‌കൃതി നടത്തിയ വടംവലി മത്സരത്തില്‍ പങ്കെടുത്ത് നാലാം സ്ഥാനം കരസ്ഥമാക്കി സ്‌പോര്‍ട്‌സ് സെക്രട്ടറി ബിബിന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ തിരിച്ചെത്തിയ വടംവലി ടീമിന് ഹൃദ്യമായ സ്വീകരണം നല്‍കി.

പരിപാടികള്‍ക്ക് ട്രഷറര്‍ സിനി തോമസ്, ജോയിന്റ് സെക്രട്ടറി ജൂബി ലൂക്കോസ്, കള്‍ച്ചറല്‍ സെക്രട്ടറി ജോഷി ജോസഫ്, കമ്മറ്റി അംഗങ്ങളായ, അജയ് പീറ്റര്‍, തോമസ് മാത്യു, കെന്നഡി ജോസഫ്, ജെന്‍സിന്‍ ജയിംസ്, സിബില്‍ ജോസഫ്, മറ്റു ഭാരവാഹികള്‍, ഝഗഇഅ യുടെ യുവജന സംഘടന ഝഗഇഥഘ ന്റെ ഭാരവാഹികളായ ഡിന്‍സണ്‍ കെ ജോണ്‍, ജീമോന്‍ ജെയിംസ്, ആല്‍ബിന്‍ ടോമി, അബിന്‍ തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജനറല്‍ സെക്രട്ടറി സൂരജ് തോമസ് സ്വാഗതവും പിക്‌നിക് കോഓര്‍ഡിനേറ്റര്‍ മാത്യു ജോസ് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!