Local News

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പുതിയ ദേശീയ രക്തദാന കേന്ദ്രം ഉദ്ഘാടനം ചെയ്തു

ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പുതിയ ദേശീയ രക്തദാന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ ഫൈസല്‍ അല്‍താനിയുടെയും ഷെയ്ഖ് ഈദ് ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മുഹമ്മദ് ഈദ് അല്‍താനിയുടെയും സാന്നിധ്യത്തില്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.