Local News

സഫാരി മാംഗോ ഫെസ്റ്റിവലിനും ആനിവേഴ്‌സറി പ്രമോഷനും സഫാരി ഔട്ട്‌ലെറ്റുകളില്‍ തുടക്കമായി

ദോഹ: ദോഹയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃഖലയായ സഫാരിയില്‍ മാംഗോ ഫെസ്റ്റിവലിന് മെയ് 13 മുതല്‍ തുടക്കമായി. ഇന്ത്യ, ശ്രീലങ്ക, സൗദി അറേബ്യ, യെമന്‍, കൊളംബിയ, പെറു, തായ്‌ലന്റ്, ഫിലിപ്പൈന്‍സ്, ബ്രസീല്‍ തുടങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി ഇറക്കുമതി ചെയ്ത 80 ല്‍ പരം വൈവിധ്യമാര്‍ന്ന മാങ്ങകളാണ് ഇത്തവണ സഫാരി മംഗോ ഫെസ്റ്റിവലിന്റെ ഭാഗമായി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയിരിക്കുന്നത്.

ആവശ്യക്കാര്‍ ഏറെയുള്ള അല്‍ഫോന്‍സ, മല്‍ഗോവ, കോക്കുമല്ലി, റുമാനി, തോട്ടാപുരി തുടങ്ങിയ ഇന്ത്യന്‍ മാങ്ങകളും കൂടാതെ മൂവാണ്ടന്‍, ബദാമി, കളപ്പാടി, ചക്കരക്കുട്ടി, കേസരി, സിന്തൂരം, നീലം, പഞ്ചവര്‍ണ്ണം തുടങ്ങിയ നാടന്‍ മാങ്ങകളും കൂടാതെ സൗദിയില്‍ നിന്നും മംഗോ ഹിന്ദി, മംഗോ സിബ്ദ, മംഗോ സെന്‍സേഷന്‍, മംഗോ സുഡാനി, മംഗോ തുമി, മംഗോ കേനത്, മംഗോ ജിലന്ത് തുടങ്ങി പതിനാറില്‍ പരം വെത്യസ്ഥ മാങ്ങകളും ഉള്‍പ്പെടുത്തി മാങ്ങകളുടെ വൈവിധ്യം നിറഞ്ഞ ഒരു വന്‍ ശേഖരം തന്നെ സഫാരി ഔട്‌ലെറ്റുകളില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. റീടെയില്‍ രംഗത്തെ മറ്റൊരാള്‍ക്കും അനുകരിക്കാന്‍ കഴിയാത്ത രീതിയില്‍ വിലകുറവും ഗുണമേന്മയും അവതരിപ്പിക്കുന്ന സഫാരി ഈ മാംഗോ ഫെസ്റ്റിവലിന് ആവശ്യമായ മാങ്ങകളെല്ലാം അതത് രാജ്യങ്ങളില്‍ നിന്നും നേരിട്ട്് വിമാന മാര്‍ഗ്ഗമാണ് ഇവിടെ എത്തിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പുതുമയും, ഗുണമേന്മയും നഷ്ടപ്പെടാതെ തന്നെ നേരിട്ട് ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ സഫാരിക്ക് കഴിയുന്നുണ്ട്.

സഫാരി ബേക്കറി ആന്റ് ഹോട്ട്ഫുഡ് വിഭാഗത്തിലും മാംഗോ ഫെസ്റ്റിനോടനുബന്ധിച്ച് മാങ്ങ കൊണ്ടുള്ള വിവിധ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. മാംഗോ കേക്ക്, മാംഗോ റസ്മലായ്, മാങ്ങ പായസം, ഫ്രഷ് മാങ്ങാ അച്ചാര്‍, മാങ്ങ മീന്‍ കറി, മാങ്ങാ ചെമ്മീന്‍ കറി, മാംഗോ ചിക്കന്‍ കെബാബ് തുടങ്ങിയവയും മാങ്ങാ ചമ്മന്തി, മാങ്ങാ മീന്‍ പീര, മാങ്ങ തോരന്‍ തുടങ്ങിയ നാടന്‍ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, ഗ്രോസറി വിഭാഗത്തില്‍ മാങ്ങാ ബിസ്‌ക്കറ്റ്‌സ്, മാംഗോ പള്‍പ്പ്, മാംഗോ ഫ്‌ളേവറിലുള്ള മറ്റു ഉത്പന്നങ്ങള്‍, മാങ്ങാ അച്ചാറുകള്‍, മാംഗോ ഡ്രൈ ഫ്രൂട് തുടങ്ങിയവയും മാംഗോ ഫ്രഷ് ജ്യൂസ്, മാംഗോ ഐസ്‌ക്രീം തുടങ്ങിയ വിവിധ ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇതോടൊപ്പം തന്നെയാണ് സഫാരി തങ്ങളുടെ പത്തൊന്‍പതാമത് ആനിവേഴ്‌സറിയോടനുബന്ധിച്ച് അവതരിപ്പിക്കുന്ന പ്രമോഷനുകളും ആരംഭിച്ചിട്ടുള്ളത്, ബേക്കറി ആന്റ് ഹോട്ട്ഫുഡ്, ഗ്രോസറി, ഫ്രോസണ്‍, കോസ്മറ്റിക്‌സ്, ഹൗസ്‌ഹോള്‍ഡ്, ഗാര്‍മെന്റ്‌സ്, ടോയിസ്, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ഇതുവരെ അവതരിപ്പിച്ച ഓഫറുകള്‍ക്കും പ്രമോഷനുകള്‍ക്കും വിഭിന്നമായി ലഭ്യമായ വിലയിലും അതിനേക്കാള്‍ കുറഞ്ഞ വിലയിലുമടക്കം വന്‍ വിലകുറവില്‍ നിരവധി ഉത്പന്നങ്ങളാണ് സഫാരി ഔട്‌ലെറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ളത്.

കൂടാതെ ഗാര്‍മെന്റ്‌സ് ആന്റ് റെഡിമെയ്ഡ് വിഭാഗത്തില്‍ ബൈ വണ്‍ ഗെറ്റ് വറ് പ്രമോഷനും തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വാണ്ടര്‍ ബ്രാന്‍ഡിന്റെ മെന്‍സ് ഷര്‍ട്ട് ഒന്ന് വാങ്ങുമ്പോള്‍ മറ്റൊന്ന് തികച്ചും ഫ്രീയായി സ്വന്തമാക്കാം. സഫാരി ആനിവേഴ്‌സറി പ്രമോഷനൊപ്പം തന്നെ ആരംഭിക്കുന്ന ഈ പ്രമോഷന്‍ മെയ് 18 വരെ എല്ലാ സഫാരി ഔട്‌ലെറ്റുകളിലും ലഭ്യമായിരിക്കും.

സഫാരിയുടെ എറ്റവും പുതിയ മെഗാ പ്രമോഷനായ സഫാരി ഷോപ് ആന്‍ഡ് ഡ്രൈവ് പ്രൊമോഷന്‍ വഴി സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേഴ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി നറുകെടുപ്പിലൂടെ മോറിസ് ഗ്യാരേജസിന്റ ആര്‍ എക്‌സ് എട്ട്് രണ്ടായിരത്തി ഇരുപത്തിനാലു മോഡല്‍ ആറ് കാറുകളും, എം ജി ഫൈവ് രണ്ടായിരത്തി ഇരുപത്തിനാലു മോഡല്‍ പത്തൊമ്പത് കാറുകളുമടക്കം ഇരുപത്തിയഞ്ച് എംജി കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!