Local News

യുണിഖ്- ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ ആഘോഷിച്ചു

ദോഹ. ത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ യുണിഖ് ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ ആഘോഷിച്ചു. അല്‍ മെഷാഫിലെ പോഡാര്‍ പേള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.

യുണിക് പ്രസിഡന്റ് ലുത്ഫി കലമ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍,ജനറല്‍ സെക്രട്ടറി ബിന്ദു ലിന്‍സണ്‍, പാട്രണ്‍ നൗഫല്‍ എന്‍ എം, ട്രഷറര്‍ ദിലീഷ് ഭാര്‍ഗവന്‍, യുണീഖ് ഉപദേശക സമിതി വൈസ് ചെയര്‍പേഴ്‌സണ്‍ മിനി സിബി, ഐബിപിസി വൈസ് പ്രസിഡന്റ് ഹിഷാം അബ്ദുല്‍ റഹീം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആക്ടിങ് ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് മറിയം നൂഹ് അല്‍ മുതവ, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐസിസി പ്രസിഡന്റ് എപി മണികണ്ഠന്‍, ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഐസിസി മുന്‍ ്പ്രസിഡന്റ് പി ന്‍ ബാബുരാജന്‍ മറ്റ് സംഘടന പ്രധിനിധികള്‍, എന്നിവര്‍ പങ്കെടുത്തു.

ഖത്തറിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരും കുടുംബാംഗങ്ങളും അടക്കം എണ്ണൂറോളം ആളുകള്‍ ആഘോഷത്തിന്റെ ഭാഗമായി.

ഇന്ത്യന്‍ സംസ്‌കാരവും, മലയാളിത്തനിമയും വിളിച്ചോതുന്ന നൃത്തങ്ങളും, പാട്ടും , നാടകം , ചിത്രരജന, മോണോ ആക്ട് അടക്കം നിരവധി പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ നഴ്സ്മാര്‍ വിസ്മയം തീര്‍ത്ത പരിപാടിയില്‍ ‘കോര്‍ഡ് ഫിക്ഷന്‍’ മ്യൂസിക് ലൈവ് പെര്‍ഫോമന്‍സും ശ്രദ്ധേയമായി.