Local News

അല്‍മനാര്‍ മദ്‌റസ പരീക്ഷ കേന്ദ്രം

ദോഹ :വിസ്ഡം എഡ്യൂക്കേഷന്‍ വിംഗ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി നടത്തുന്ന മദ്‌റസ ബോര്‍ഡ് എക്‌സാമിന്റെ ഭാഗമായി മെയ് 24ന് തുടക്കമാവുന്ന പൊതു പരീക്ഷക്ക് ഖത്തറിലെ സലത ജദീദില്‍ പ്രവര്‍ത്തിക്കുന്ന അല്‍മനാര്‍ മദ്‌റസ പരീക്ഷ കേന്ദ്രമായിരിക്കുമെന്ന് പ്രിന്‍സിപ്പള്‍ മുജീബ് റഹ്‌മാന്‍ മിശ്കാത്തി അറിയിച്ചു.

ജി സി സി രാജ്യങ്ങളിലുടനീളം വിവിധ കേന്ദ്രങ്ങളിലായിട്ടാണ് വിസ്ഡം എഡ്യൂക്കേഷന്‍ ബോര്‍ഡിന് കീഴില്‍ അഞ്ച്,എട്ട് എന്നീ ക്ലാസ്സുകളിലെ പൊതു പരീക്ഷ നടക്കുന്നത്. പരീക്ഷക്കുവേണ്ടിയുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു

2024/25 അദ്ധ്യായന വര്‍ഷത്തെക്കുള്ള അല്‍മനാര്‍ മദ്‌റസ അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 60004486,55559756 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.