Breaking News

ഇനി മുതല്‍ മൂന്നോ അതിലധികമോ പാതകളുള്ള റോഡുകളില്‍ ബസുകള്‍, ടാക്‌സികള്‍, ലിമോസിനുകള്‍, എന്നിവക്ക് ഇടത് പാത അനുവദിക്കില്ല

ദോഹ. വാഹന ഗതാഗത രംഗത്ത് കൂടുതല്‍ സൗകര്യവും നിയന്ത്രണവും കൊണ്ടുവരുന്നതിന്റെ ഭാഗമായി ട്രാഫിക് വകുപ്പ് പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അതനുസരിച്ച് ഇനി മുതല്‍ മൂന്നോ അതിലധികമോ പാതകളുള്ള റോഡുകളില്‍ ബസുകള്‍, ടാക്‌സികള്‍, ലിമോസിനുകള്‍, എന്നിവക്ക് ഇടത് പാത അനുവദിക്കില്ല
ഡെലിവറി മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ എല്ലാ റോഡുകളിലും വലത് ലെയ്ന്‍ ഉപയോഗിക്കണം, ഇന്റര്‍സെക്ഷനുകള്‍ക്ക് കുറഞ്ഞത് (300 മീറ്റര്‍) മുമ്പായി ലെയ്ന്‍ മാറ്റം അനുവദിക്കുന്നതാണ്.
നിര്‍ദ്ദിഷ്ട നിയമം പാലിക്കാത്ത പക്ഷം, നിയമ ലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്.