Breaking News

എന്‍ വി ബി എസ് കളിക്കാരിയായ സഞ്ജനാ നകുലന്‍ അണ്ടര്‍-13 കിരീടം സ്വന്തമാക്കി

ദോഹ. എന്‍ വി ബി എസ് കളിക്കാരിയായ സഞ്ജനാ നകുലന്‍ കേരള സംസ്ഥാന സബ് ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍-13 കിരീടം സ്വന്തമാക്കി.
ഖത്തറിലെ ഡി പി എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ സഞ്ജനാ നകുലന്‍ ഈ മാസം 11 മുതല്‍ 15 വരെ തിരുവനന്തപുരത്തെ കാര്യവട്ടം മെയ്ദന്‍ സ്‌പോര്‍ട്‌സ് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന കിംസ് ഹെല്‍ത്ത് യോണെക്‌സ് സണ്‍റൈസ് കേരള സ്റ്റേറ്റ് സബ് ജൂനിയര്‍ ബാഡ്മിന്റണ്‍ റാങ്കിംഗ് ടൂര്‍ണമെന്റില്‍ കിരീടം കരസ്ഥമാക്കി.

സഞ്ജനാ നകുലന്‍ ഖത്തറിലെ എന്‍ വി ബി എസ് ആല്‍ഫ കേംബ്രിഡ്ജ് സ്‌കൂള്‍ ശാഖയില്‍ ഹെഡ് കോച്ച് ആദര്‍ശ് എം.എസിന്റെ കീഴിലാണ് പരിശീലനം നേടുന്നത്. അണ്ടര്‍ 13 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഫ്രിന്‍ ഖത്തുന് എതിരെ 21-18, 14-21, 21-06 എന്ന സ്‌കോറുകളോടെ ഫൈനലില്‍ വിജയിച്ചാണ് അണ്ടര്‍-13 കേരള സംസ്ഥാന ചാമ്പ്യന്‍ തിലകമായത്.

ബിര്‍ല പബ്ലിക് സ്‌കൂളില്‍ നിന്നുള്ള 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയും എന്‍ വി ബി എസ് ടോപ്പ് ഷട്ട്ലറുമായ റിയ കുര്യന്‍ അണ്ടര്‍-15 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഈ മാസം 10 മുതല്‍ 17 വരെ ഗോവയിലെ മാപുസില്‍ നടന്ന യോനക്സ് സണ്‍റൈസ് ഓള്‍ ഇന്ത്യ സബ് ജൂനിയര്‍ റാങ്കിംഗ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ഫൈനലിലേക്ക് എത്തി. 9-21, 10-21 സ്‌കോര്‍ നേടിയ റിയ ഷെയ്‌ന മണിമുത്തുവിന് കീഴടങ്ങുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!