Breaking News

കോഴിക്കോട് കൊടുവള്ളി സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ: കൊടുവള്ളി പോര്‍ങ്ങോട്ടൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി. കളരാന്തിരി പോര്‍ങ്ങോട്ടൂര്‍ പാലക്കുന്നുമ്മല്‍ വി.കെ. നാസറാണ് (58) ദോഹയിലെ ഹമദ് ഹോസ്പിറ്റലില്‍ നിര്യാതനായത്.

രണ്ട് ദിവസം മുമ്പ് ജോലിക്കിടെ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഹമദ് ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലായിരുന്നു.
സാജിതയാണ് ഭാര്യ. അര്‍ശിനാ തസ്‌നിം,സല്‍സബീല്‍ ,ശാദില്‍ എന്നിവര്‍ മക്കളാണ്.
മയ്യത്ത് നാട്ടിലേക്ക് കൊണ്ടു പോകാന്‍ ഖത്തര്‍ കെ എം സി സി അല്‍ ഇഹ്സാന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു .