Breaking News

ഖത്തറില്‍ നാളെ മുതല്‍ രാവിലെ 10 മണി മുതല്‍ 3.30 വരെ ഔട്ട് ഡോര്‍ ജോലികള്‍ പാടില്ല


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നാളെ മുതല്‍ സെപ്തംബര്‍ 15 വരെ, രാവിലെ 10 മണി മുതല്‍ 3.30 വരെ ഔട്ട് ഡോര്‍ ജോലികള്‍ പാടില്ല. തൊഴിലാളികളെ സൂര്യാഘാതത്തില്‍ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ വര്‍ഷം ചൂട് കൂടാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് നേരത്തെ തന്നെ നിയന്ത്രണമേര്‍പ്പെടുത്തുന്നത്. സാധാരണ ഗതിയില്‍ ജൂണ്‍ 15 മുതലാണ് ഔട്ട് ഡോര്‍ ജോലികള്‍ നിയന്ത്രിക്കാറുള്ളത്.