Local News

നമ്മുടെ അടുക്കളത്തോട്ടം ദോഹ യംഗ് ഫാര്‍മര്‍ മല്‍സര വിജയികളെ പ്രഖ്യാപിച്ചു

ദോഹ. നമ്മുടെ അടുക്കളത്തോട്ടം ദോഹ ഖത്തറിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച യംഗ് ഫാര്‍മര്‍ മല്‍സര വിജയികളെ പ്രഖ്യാപിച്ചു.
ലിവിനാ ലിന്‍സണ്‍ (ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ )ആണ് ഒന്നാം സ്ഥാനത്ത് എത്തിയത്.രണ്ടാം സ്ഥാനം, ജോഫ് അലെക്‌സ് ജോറിസ് (നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ) നേടി. ഹയ ഫാത്തിമ (ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ) &ജിസ് തെരേസ ജിറ്റോ ( എം ഇ സ് ഇന്ത്യന്‍ സ്‌കൂള്‍ ) എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു .അര്‍ലൈന്‍ ജോണ്‍സണ്‍ ( ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ )പ്രോത്സാഹന സമ്മാനം ലഭിച്ചു
സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ജൈവകര്‍ഷികോത്സവം പരിപാടിയില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും .