Local News

അക്ഷര നഗരി അസോസിയേഷന്‍ ഖത്തര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു


ദോഹ. കലാ-സാംസ്‌ക്കാരിക സംഘടനായ അക്ഷര നഗരി അസോസിയേഷന്‍ ഖത്തര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ഐസിബിഎഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ മുഖ്യ അതിഥി ആയിരുന്നു.

ഖത്തര്‍ റെഡ് ക്രസെന്റിലെ ഡോക്ടര്‍ രാഹുല്‍ ജോര്‍ജിന്റെ മെഡിക്കല്‍ അവയര്‍നസ് ക്ലാസ്സ്, പാഷണ്‍ ഫീറ്റ്‌സിന്റെ സിനിമറ്റിക് ഡാന്‍സ് , മൃസിക്ക് ടെക്കിലെ വയലിനിസ്റ്റ് അഭിലാഷ് നയിച്ച ഫ്യൂഷന്‍, അഭിലാഷ്, ബോബി, രാജേഷ്, ശരത് എന്നിവര്‍ നയിച്ച ഗാനസന്ധ്യ തുടങ്ങിയ വൃതൃസ്തമായ കലാപരിപാടികള്‍ കുടുംബ സംഗമം സവിശ്ഷമാക്കി.
കൂടാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ മത്സരങ്ങളിലൂടെ മുഴുവന്‍ ആളുകളിലേയ്ക്കും പങ്കാളിത്ത്വം എത്തിചേര്‍ന്നു.

അക്ഷര നഗരി അസോസിയേഷന്‍ ഭാരവാഹികളായ
ബിബിന്‍ മാത്യു, ജോബി തോമസ്, അനൂപ് ഹരിദാസ് എന്നിവര്‍ കുടുംബസംഗമം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

അക്ഷര നഗരി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിനോയ് സാഗതവും സിനു കിഴക്കേല്‍ നന്ദിയും പറഞ്ഞു.
മഞ്ജു മനോജ് ആയിരുന്നു പരിപാടിയുടെ അവതാരക.