Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്ത്യ മുന്നണിയുടെ മുന്നേറ്റം; കെ.എം.സി.സിയില്‍ വിജയാഘോഷം സംഘടിപ്പിച്ചു

ദോഹ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെയും കേരളത്തില്‍ യു.ഡി.എഫിന്റെയും മുന്നേറ്റത്തില്‍ കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ വിജയാഘേഷം നടന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഇന്ത്യാ മുന്നണി നേടിയ നേട്ടം രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ക്കും ആഹ്ലാദത്തിന് വക നല്‍കുന്നതാണ് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കെ.എം.സി.സി. ഹാളില്‍ നടന്ന വിജയാഘോഷ സംഗമത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് അദ്ധ്യക്ഷത വഹിച്ചു. ഇന്‍കാസ് ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, കെ.കെ. ഉസ്മാന്‍, കെ.എം.സി.സി. ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എം.പി. ഷാഫി ഹാജി, പി.പി. ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശേഷം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും വിജയാഘോഷം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറര്‍ പി.എസ്.എം. ഹുസൈന്‍ നന്ദിയും പറഞ്ഞു.

രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാനം ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. കെ.എം.സി.സി. ഹാളില്‍ തിങ്ങിനിറഞ്ഞ പ്രവര്‍ത്തകര്‍ കരഘോഷങ്ങളോടെയായിരുന്നു ഓരോ ഫലത്തെയും വരവേറ്റത്. തത്സമയ ചര്‍ച്ചകളും പ്രവചന മത്സരങ്ങളും നടന്നു.

Related Articles

Back to top button