Breaking News

ഇന്‍വെസ്റ്റ്മെന്റ് സംബന്ധിച്ച ഖത്തര്‍, ഇന്ത്യ ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് ആദ്യ യോഗം ചേര്‍ന്നു

ദോഹ: ഇന്‍വെസ്റ്റ്മെന്റ് സംബന്ധിച്ച ഖത്തര്‍, ഇന്ത്യ ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് ആദ്യ യോഗം ന്യൂഡല്‍ഹിയില്‍ നടന്നു.
വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ ഹസന്‍ അല്‍ മാലികി, ഇന്ത്യന്‍ ധനകാര്യമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ് അണ്ടര്‍സെക്രട്ടറി അജയ് സേത്ത് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഇരു രാജ്യങ്ങളിലെയും നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.