Local News

‘ഇന്‍സ്പിരേഷന്‍ -2024’ ഇന്‍കാസ് എറണാകുളം വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

ദോഹ. ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് ‘ഇന്‍സ്പിരേഷന്‍-2024’ സംഘടിപ്പിച്ചു.

തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു.മുഖ്യതിഥിയായിരുന്ന ഗലീലിയോ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെ. ജയലക്ഷ്മി വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കി ഖത്തര്‍ അമീറില്‍ നിന്നും സ്വര്‍ണ്ണ മെഡല്‍ നേടിയ ജോഷ് ജോണ്‍ ജിജിയെയും ചടങ്ങില്‍ ആദരിച്ചു.

ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഐ സി സി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഐ സി ബി ഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്‌മാന്‍, ഇന്‍കാസ് മുഖ്യ രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, ഇന്‍കാസ് സ്ഥാപക നേതാവ് കെ കെ ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി ആര്‍ ദിജേഷ് സ്വാഗതവും, ജില്ലാ ട്രഷറര്‍ എം.പി. മാത്യു നന്ദിയും പറഞ്ഞു.