Breaking News

മലയാളി യുവാക്കളുടെ മരണം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെയാകമാനം ദുഃഖത്തിലാഴ്ത്തി

ദോഹ. ഇന്നലെ വൈകുന്നേരം മാള്‍ ഓഫ് ഖത്തറിന് സമീപമുണ്ടായ വാഹനാപകടത്തിലെ മലയാളി യുവാക്കളുടെ മരണം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെയാകമാനം ദുഃഖത്തിലാഴ്ത്തി. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ 2020 പ്‌ളസ് ടു ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളായ മുഹമ്മദ് ഹബീല്‍, മുഹമ്മദ് ത്വയ്യിബ് എന്നിവരാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം പെരുന്നാള്‍ ഡ്രസ് വാങ്ങി തിരിച്ചുവരുമ്പോഴാണ് അപകടം.
പൂര്‍വ വിദ്യാര്‍ഥികളുടെ മരണത്തില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ കൂടുംബം അഗാഥമായ ദുഃഖവും അനുശോചനവുമറിയിച്ചു.
മുഹമ്മദ് ത്വയ്യിബ് (21) ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരായ ഹംസയുടേയും റംലത്തിന്റേയും മകനാണ്. സൂഖ് വാഖിഫിലെ വ്യാപാരി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഹംസയുടേയും ഹസീനയുടേയും ഏക മകനാണ് മുഹമ്മദ് ഹബീല്‍ (21) .
അപകട വിവരമറിഞ്ഞ് നാട്ടിലായിരുന്ന ഹബീലിന്റെ പിതാവ് ഹംസ ഇന്ന് രാവിലെ ഖത്തറിലെത്തിയിട്ടിണ്ട്.