Breaking News

ഖത്തറില്‍ ചികില്‍സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി

ദോഹ. ഖത്തറില്‍ ചികില്‍സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി . നോര്‍ത്ത് പറവൂര്‍ സ്വദേശി ജിബിന്‍ ജോണ്‍ (44 വയസ്സ്) ആണ് 17 ജൂണ്‍ 2024 തിങ്കള്‍ ഖത്തറില്‍ മരണപ്പെട്ടത്. രമ്യയാണ് ഭാര്യ. ജോണ്‍ പിതാവും ഫിലോമിന മാതാവുമാണ്.

ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ എക്വിപ്‌മെന്റ് കമ്പനിയില്‍ എഞ്ചിനീയറായിരുന്നു. കുറച്ചു കാലമായി ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.
മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിഭാഗം അറിയിച്ചു.