Local News

ഫിഫ റാങ്കിംഗില്‍ ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീം ആഗോളതലത്തില്‍ 35-ാം സ്ഥാനം

ദോഹ. ഫിഫ റാങ്കിംഗില്‍ ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീം ആഗോളതലത്തില്‍ 35-ാം സ്ഥാനം നേടി. കഴിഞ്ഞ ദിവസമാണ് ഫിഫ ജൂണിലെ റാങ്കിംഗ് പ്രസിദ്ധീകരിച്ചത്.

ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ദേശീയ ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബെല്‍ജിയം മൂന്നാം സ്ഥാനത്തും തുടരുന്നു.

ബ്രസീല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തിയപ്പോള്‍ ഇംഗ്ലണ്ട് ഒരു സ്ഥാനം താഴോട്ട് പോയി അഞ്ചാം സ്ഥാനത്തെത്തി.

പോര്‍ച്ചുഗല്‍ ആറാം സ്ഥാനത്തും, നെതര്‍ലന്‍ഡ്സ് ഏഴാം സ്ഥാനത്തും സ്‌പെയിന്‍ എട്ടാം സ്ഥാനത്തും തുടരുന്നു. ക്രൊയേഷ്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തിയപ്പോള്‍ ഇറ്റലി ഒരു സ്ഥാനം നഷ്ടപ്പെട്ട് പത്താം സ്ഥാനത്തെത്തി.

ആഫ്രിക്കന്‍ ഭൂഖണ്ഡ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മൊറോക്കന്‍ ദേശീയ ടീം 12-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം, ആഗോളതലത്തില്‍ 17-ാം സ്ഥാനത്തുള്ള ജപ്പാന്‍ ഏഷ്യന്‍ ഭൂഖണ്ഡ റാങ്കിംഗില്‍ മുന്നിലാണ്.