Local News

സന്തോഷപ്പെരുന്നാള്‍ സംഘടിപ്പിച്ചു

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയ സോഷ്യല്‍ ക്ലബ് (ഐ.എ.എസ്സി. ഖത്തര്‍) രണ്ടാം പെരുന്നാള്‍ ദിനത്തില്‍ ‘സന്തോഷപ്പെരുന്നാള്‍’ എന്ന പേരില്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ക്ലബ് പ്രസിഡന്റ് ഉമ്മര്‍ പൊന്നാനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ഐ.സി. റയ്യാന്‍ സോണല്‍ ആക്ടിങ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം പെരുന്നാള്‍ സന്ദേശം കൈമാറി. ആക്ടിങ് സെക്രട്ടറി ഷമീം കണ്ണൂരിന്റെ സ്വാഗത ഗാനത്തോടെ തുടക്കം കുറിച്ച പരിപാടിയില്‍ അന്‍സാര്‍, ഇസ്മായില്‍ മുനാഫര്‍, ബഷീര്‍ കെ.കെ, ഐദീഹ് തങ്ങള്‍, റഫീഖ് എന്നിവര്‍ ഗാനമാലപിച്ചു ഇസ്മായില്‍ തങ്ങള്‍ ഖിറാഅതും, ഹാഷിം നന്ദിയും പറഞ്ഞു