Local News

ഡി മാക്‌സ് ബ്രാന്‍ഡ് ടീ ഷര്‍ട്ടുകള്‍ പുറത്തിറക്കി ദോഹ മാക്‌സ് ട്രേഡിംഗ്

ദോഹ. അല്‍ സുവൈദ് ഗ്രൂപ്പിന്റെ കീഴിലുള്ള ദോഹ മാക്‌സ് ട്രേഡിംഗ് ഡി മാക്‌സ് ബ്രാന്‍ഡില്‍ ടീ ഷര്‍ട്ടുകള്‍ പുറത്തിറക്കി. നിലവില്‍ അല്‍ സുവൈദ് ഗ്രൂപ്പിന്റെ കീഴിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളിലാണ് ഡി മാക്‌സ് ബ്രാന്‍ഡ് ടീ ഷര്‍ട്ടുകള്‍. ക്രമേണ മറ്റ് ഔട്ട്‌ലെറ്റുകളിലേക്കും വിതരണം വ്യാപിപ്പിക്കും.
ദോഹ മാക്‌സ് ട്രേഡിംഗ് ആസ്ഥാനത്ത് നടന്ന ലോഞ്ചിംഗ് ചടങ്ങില്‍ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍ റൈഹാനത്ത് ഹംസ , ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ് ,ഷൈഹ ഹംസ, ദോഹ മാക്സ് ഡിവിഷന്‍ മാനേജര്‍ ഷിനോയ്, ദോഹ മാക്‌സ് സീനിയര്‍ സൂപ്പര്‍വൈസര്‍ കോയാസ്, മറ്റ് ഡയറക്ടര്‍മാര്‍, ഔട്ട്ലെറ്റ് മാനേജര്‍മാര്‍, ഓഫീസ് സ്റ്റാഫ് എന്നിവര്‍ സംബന്ധിച്ചു.