Breaking News

കോര്‍ണിഷ് റോഡ് ഇന്ന് 8 മണിക്കൂര്‍ അടച്ചിടും

ദോഹ : കോര്‍ണിഷ് റോഡ് ഇന്ന് എട്ട് മണിക്കൂര്‍ അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു. പുലര്‍ച്ചെ 2 മണി മുതല്‍ രാവിലെ 10 മണിവരെയാണ് റോഡ് അടച്ചിടുക. കോര്‍ണിഷ് റോഡില്‍ നിന്ന് ജാബര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റിലേക്കും തിരിച്ചുമുള്ള റോഡാണ് അടച്ചത്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി.
അല്‍ മീന ഇന്റര്‍സെക്ഷനില്‍ നിന്നോ ഫത്തേ അല്‍ ഖൈര്‍ ഇന്റര്‍സെക്ഷനില്‍ നിന്നോ ഇസ്ലാമിക് മ്യൂസിയം ഇന്റര്‍സെക്ഷനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ മ്യൂസിയം സ്ട്രീറ്റും ചുറ്റുമുള്ള ബദല്‍ റോഡുകളും ഉപയോഗിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.