Local News

ജോപ്പച്ചന്‍ തെക്കേകൂറ്റിന് ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ ആദരം

ദോഹ. ഐസിസി ഉപദേശക കമ്മിറ്റിയില്‍ പുതുതായി നിയമിതനായ ജോപ്പച്ചന്‍ തെക്കേകൂറ്റിന് ആശംസകളും, ആദരവും ഒരുക്കി ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍

ഐസിസി മുംബൈ ഹാളില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് കണ്ണംപറമ്പില്‍, സെക്രട്ടറി നിഷാദ് ഹസ്സന്‍കുട്ടി, ജോയിന്റ് സെക്രട്ടറി ജാന്‍സിമോള്‍ വര്‍ഗീസ് എന്നിവര്‍ ജോപ്പച്ചന്‍ തെക്കേകൂറ്റിന് പൊന്നാടയണിയിക്കുകയും, ട്രഷറര്‍ സൈമണ്‍ വര്‍ഗീസ്, ലജീഷ് ഷണ്മുഖന്‍ എന്നിവര്‍ ചേര്‍ന്ന് മെമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു