Local News

കുയ്യലത്ത് അബ്ദുള്ള യുടെ ‘ഞാന്‍ പിന്നിട്ട വഴികള്‍ ‘പ്രകാശനം ചെയ്തു

ദോഹ. ഖത്തര്‍ പ്രവാസി കുയ്യലത്ത് അബ്ദുള്ള (അബ്ദുള്ള വാണിമേല്‍ ) യുടെ ‘ഞാന്‍ പിന്നിട്ട വഴികള്‍ ‘പ്രകാശനം ചെയ്തു. വാണിമേല്‍ ക്രസന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എം.എ.വാണിമേല്‍ അധ്യക്ഷതവഹിച്ചു വാണിമേല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ നിരൂപകനും എഴുത്തുകാരനുമായ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ചക്കരക്കല്ല് സി.ഐ.എംപി.ആസാദിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു, ജാഫര്‍ വാണിമേല്‍ പുസ്തകപരിചയം നടത്തി ,ക്രസന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രധാനധ്യാപകന്‍ എം.കെ.അഷ്‌റഫ് മാസ്റ്റര്‍ , റിട്ട .പ്രിന്‍സിപ്പാളും സ്‌കൂള്‍ മാനേജ്‌മെന്റ് സെക്രട്ടറിയുമായ എന്‍.കെ.മൂസ്സമാസ്റ്റര്‍, യുവകവയിത്രി റഹ്‌മ ടീച്ചര്‍, ആശിഷ് വാണിമേല്‍ , കെ.എം.മോഹന്‍ദാസ് , റഷീദ് കോടിയൂറ, ആരിഫ ഖാലിദ്, ജാഫര്‍ മാമ്പിലാന്‍ , തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഗ്രന്ഥകാരന്‍ അബ്ദുള്ള വാണിമേല്‍ മറുമൊഴിയും ഹാജറായൂസഫ് സ്വാഗതവും സലീം .എ.റഹ്‌മാന്‍ നന്ദിയും പറഞ്ഞു തുടര്‍ന്ന് വാണിമേല്‍ ആശാനും മക്കളും അവതരിപ്പിച്ച ഗാനസന്ധ്യയും ഉണ്ടായിരുന്നു