Local News

വെല്‍നസ് വര്‍ക് ഷോപ്പ് ഇന്ന്

ദോഹ. ഹഗ് മെഡിക്കല്‍ സര്‍വീസും വേള്‍ഡ് മലയാളീ ഫെഡെറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വെല്‍നസ് വര്‍ക് ഷോപ്പ് ഇന്ന് നടക്കും. ഐസിസി യുടെ ജയിപ്പൂര്‍ ഹാളില്‍ വൈകുന്നേരം ആറു മുതല്‍ എട്ടു മണി വരെയാണ് പരിപാടി ഉണ്ടായിരിക്കുന്നതാണ്.

സ്ട്രെസ് മാനേജ്‌മെന്റ് , മൈന്‍ഡ്ഫുള്‍നസ് ഇന്‍ എവരിഡേ ലൈഫ്, മെഡിറ്റേഷന്‍ ആന്റ് യോഗ, റോള്‍ ഓഫ് ഫിസിയോതെറാപ്പി ഇന്‍ എക്‌സര്‍ സൈസ് എന്നീ വിഷയങ്ങളാണ് വര്‍ക് ഷോപ്പ് കൈകാര്യം ചെയ്യുക.

ഈ രംഗത്തെ പ്രഗല്‍ഭരായ വ്യക്തികള്‍ നയിക്കുന്ന ക്ളാസിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ലളിതമായ ചില ടെക്‌നിക്കുകളിലൂടെ എങ്ങിനെ ദൈനം ദിന ജീവിതത്തില്‍ ഉള്‍പ്പെടുത്താമെന്നും ആധുനിക ജീവിതത്തിലെ തിരക്കുകളില്‍ എങ്ങിനെ ഫോക്കസ് വര്‍ധിപ്പിക്കാമെന്നും പ്രെസന്റ് മൊമെന്റിനെ ഒപ്പം നിര്‍ത്തി സ്ട്രെസ്‌കളെ നേരിടാമെന്നും പരിശീലിപ്പിക്കും.