Breaking News

നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ബാപ്പുട്ടി കബീര്‍ നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തറിലെ ആദ്യ കാല പ്രവാസിയും നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വൈസ് ചെയര്‍മാനുമായിരുന്ന ബാപ്പുട്ടി കബീര്‍ ( 72) നാട്ടില്‍ നിര്യാതനായി .

അല്‍ അന്‍സാരി ട്രേഡിംഗ് സ്ഥാപകനും ജനറല്‍ മാനേജറുമായ അദ്ദേഹം 1974 മുതല്‍ ഖത്തറിലുണ്ട്. വെളിച്ചം ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് അംഗവും , സാമൂഹ്യ -ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്നു . യൂണിറ്റി പ്രസിഡന്റ് അബ്ദുല്‍ കരീമിന്റെ സഹോദരനാണ്.
കല്ലൂര്‍ തെക്കേകാട്, പരതനായ മാളിയേക്കല്‍ ബാപ്പുട്ടി മാസ്റ്ററുടെ മകനാണ്. ഹാഷിം , ഹലിം, ഹനിഷ എന്നിവര്‍ മക്കളും അബ്ദുല്‍ കരീം, ഷരീഫ് , ബാബു റഷീദ് (എല്ലാവരും ഖത്തര്‍) സഹോദരങ്ങളുമാണ്.

മയ്യിത്ത് തൃശൂര്‍ എസ്.എന്‍ പാര്‍ക്ക് റോഡ്, അരണാട്ടുകര സ്വവസതിയില്‍ 23/9/2024 തിങ്കള്‍ കാലത്തു 8.00 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ശേഷം കാലത്തു 9.00 മണിക്ക് മയ്യത്ത് കല്ലൂര്‍ മാളിയേക്കല്‍ കെബി ഷെരീഫിന്റെ വീട്ടില്‍ എത്തുന്നതാണ്. ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് കല്ലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.