Local News

ജൈവകാര്‍ഷികോത്സവം 2024 സീസണ്‍ 11 ഒക്ടോബര്‍ 11 ന്

ദോഹ. നമ്മുടെ അടുക്കളത്തോട്ടം ദോഹയും മണക്കുളം വില്ലേജ് ബാന്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജൈവകാര്‍ഷികോത്സവം 2024 സീസണ്‍ 11 ഒക്ടോബര്‍ 11 ന് വൈകിട്ട് 5:30 ന് അല്‍ വക്രയിലെ ഡിപിഎസ് സ്‌കൂളില്‍ നടക്കും. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് സന്ദീപ് കുമാര്‍ പരിപാടി ഉത്ഘാടനം ചെയ്യും.ഈ ഉത്സവരാവ് അവിസ്മരണീയമാക്കാന്‍ സംഗീത വിരുന്നും നൃത്തരൂപങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത പിന്നണി ഗായികയും വയലനിസ്റ്റുമായ ലക്ഷ്മി ജയന്‍, പിന്നണി ഗായകരായ പാലക്കാട് ശ്രീറാം, വിനോദ് നമ്പലാട്ട് എന്നിവര്‍ നയിക്കുന്ന സംഗീതനിശയും ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷനും കാണികളെ കാത്തിരിക്കുന്നു..ഖത്തറിലെ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരം, സ്‌കൂള്‍ കുട്ടികള്‍ക്കായി നല്‍കി വരുന്ന യംഗ് ഫാര്‍മര്‍ അവാര്‍ഡ് എന്നിവ ഈ വേദിയില്‍ നല്‍കുന്നതാണ്.