Local News

ഔട്ട്റീച്ച് ഖത്തര്‍ ഓണാഘോഷം ശ്രദ്ധേയമായി

ദോഹ. ഔട്ട്റീച്ച് ഖത്തര്‍ ഔട്ട്റീച്ച് കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി . 150 ഓളം പേരാണ് ആഘോഷത്തില്‍ പങ്കാളികളായത്. വിഭവ സമൃദ്ധമായ സദ്യക്ക് പുറമേ ഓരോ കുട്ടിയും തികഞ്ഞ ആത്മവിശ്വാസത്തോടെയും ഇച്ഛാശക്തിയോടെയും ഒരു തയ്യാറെടുപ്പും കൂടാതെ വേദിയില്‍ തങ്ങളുടെ കഴിവുകള്‍ അവതരിപ്പിച്ചത് കലാസ്വാദനത്തിന്റെ വേറിട്ട കാഴ്ചയായി.

ജനറല്‍ സെക്രട്ടറി സമീര്‍ മൂസയും എംസി അംഗം രാമസെല്‍വവും സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അവിനാഷ് ഗെയ്ക്വാദ്, ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്‍. ബാബുരാജന്‍ തുടങ്ങിയവരുടെ സാന്നിധ്യവും സജീവ പങ്കാളിത്തവും ആഘോഷത്തിന് മാറ്റുകൂട്ടി.