Local News

മുസ് ലിം ലീഗ് നേതാവ് മൂസ ബി ചേര്‍ക്കളത്തിന് സ്വീകരണം നല്‍കി

ദോഹ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ മുസ് ലിം ലീഗ് സംസ്ഥാന കൗണ്‍സിലറും മുന്‍ ജില്ലാ സെക്രട്ടറിയുമായ മൂസ ബി ചെര്‍കളത്തിന് ഹമദ് എയര്‍പോര്‍ട്ടില്‍ കെഎംസിസി ജില്ലാ സെക്രട്ടറി ഷാനിഫ് പൈക്കയുടെ നേതൃത്വത്തില്‍ ഖത്തര്‍ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി. ചെങ്കള പഞ്ചായത്ത് ഭാരവാഹികളായ ജാസിം മസ്‌കം, ഖലീല്‍ ബേര്‍ക്ക, മഹ്‌റൂഫ് സി എച്ച്, ദില്‍ദാര്‍ അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു