Local News

സഹചാരി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ മാതൃകാ സാമൂഹ്യ സേവന പുരസ്‌കാരം അക്കര ഫൗണ്ടേഷന്

ദോഹ : സഹചാരി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഒരുക്കുന്ന ആഫ്താബ്-2024 നോടനുബന്ധിച്ചു ഏര്‍പ്പെടുത്തിയ മര്‍ഹൂം:സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക മാതൃകാ സാമൂഹ്യ സേവന എക്സലന്‍സി അവാര്‍ഡ് അക്കര ഫൗണ്ടേഷന്.

ഭിന്നശേഷി കുട്ടികള്‍ക്ക് സ്വാന്തനമേകുന്ന പ്രവര്‍ത്തനങ്ങളിലൂടെയും സാമൂഹ്യ സേവന മേഖലയില്‍ അനേകമായിരങ്ങള്‍ക്ക് ആശ്വാസമേകിയ കാസര്‍ഗോഡ് ജില്ലയ്ക്ക് തന്നെ അഭിമാനമായി മാറിയ കാസര്‍കോട് മുളിയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷനെ അവാര്‍ഡിന് തെരഞ്ഞെടുത്ത കാര്യം പാണക്കാട് സയ്യിദ് സ്വാബിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപിച്ചത്.