Local News

ഇരുപത്തിമൂന്നാമത് പ്രവാസി ഭാരതീയ ദിവസ് കേരള ആഘോഷങ്ങള്‍ 2025 ജനുവരി 9,10,11 തിയ്യതികളില്‍

ദോഹ. എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പ്രവാസി ഭാരതി ന്യൂസ്ബുള്ളറ്റിനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തിമൂന്നാമത് പ്രവാസി ഭാരതീയ ദിവസ് കേരള ആഘോഷങ്ങള്‍ 2025 ജനുവരി 9,10,11 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കും.
സെമിനാറുകള്‍ , സാംസ്‌കാരിക സമ്മേളനം, പ്രവാസി ഭാരതി കേരള അവാര്‍ഡ് വിതരണം തുടങ്ങി വൈവിധ്യമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
സമ്മേളനത്തിന്റെ ലോഗോ കഴിഞ്ഞ ദിവസം തിരുവനന്തപുരം ഫോര്‍ട്ട് മാനര്‍ ഹോട്ടലില്‍ നടന്നു. കനറ ബാങ്ക് തിരുവനന്തപുരം സോണല്‍ ജനറല്‍ മാനേജര്‍ കെ.എസ് പ്രദീപ് പ്രകാശനം ചെയ്തു. മുഖ്യ രക്ഷാധികാരി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും ഗള്‍ഫ് ചീഫ് കോര്‍ഡിനേറ്ററും മീഡിയ പ്‌ളസ് സിഇഒ യുമായ ഡോ. അമാനുല്ല വടക്കാങ്ങരയും ചേര്‍ന്ന് ലോഗോ ഏറ്റുവാങ്ങി.

എന്‍.ആര്‍.ഐ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ.എസ് . അഹ് മദ് അധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ് ചെയര്‍മാന്‍ ശശി ആര്‍. നായര്‍, ഉപാധ്യക്ഷന്‍ ഡോ. ഗ്‌ളോബല്‍ ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.