Local News

ഓതേഴ്‌സ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ‘ഓര്‍ക്കാനൊരോണം’ എന്ന ശീര്‍ഷകത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.

ശഹാനിയയിലെ ഷെയ്ഖ് ഫൈസല്‍ മ്യൂസിയം ഹാളില്‍ നടന്ന വിപുലമായ പരിപാടി ഓണാഷത്തോടൊപ്പം ഖിയാഫ് അംഗങ്ങളുടെ കുടുംബസംഗമ വേദി കൂടിയായി.

പൂക്കളം ഒരുക്കി രാവിലെ പത്ത് മണിക്ക് തുടക്കം കുറിച്ച പരിപാടി ഫോറം പ്രസിഡണ്ട് ഡോക്ടര്‍ സാബു കെ സി ഉത്ഘാടനം ചെയ്തു.

അബ്ദുസലാം മാട്ടുമ്മന്‍, ശ്രീ കല ജെനിന്‍, തന്‍സീം കുറ്റ്യാടി എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള, അന്താക്ഷരി തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറി. കമ്പ വലിയോട് കൂടി അവസാനിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഹുസ്സൈന്‍ കടന്നമണ്ണ സ്വാഗതം പറഞ്ഞു.

ഹുസ്സൈന്‍ വാണിമേല്‍, അന്‍സാര്‍ അരിമ്പ്ര, അഷറഫ് മടിയാരി, ശോഭാ നായര്‍, ഷംനാ ആസ്മി, ഷംലാ ജഅഫര്‍, നെജിത നെജി, സുരേഷ് കുവാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അംഗങ്ങള്‍ക്കായി നടത്തിയ ‘എഴുത്തോണം’ രചനാ മത്സരത്തില്‍ സനൂദ് കരുവള്ളി പാത്തിക്കല്‍, നെജിതാ പുന്നയൂര്‍ക്കുളം എന്നിവര്‍ വിജയികളായി.