Local News

അബിന്‍ വര്‍ക്കി ഖത്തറില്‍

ദോഹ : ഒഐസിസിസി ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി കെഎംസിസി പാലക്കാട് ജില്ലാ കമ്മറ്റിയുമായി സഹകരിച്ച് നടത്തുന്ന നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി ഖത്തറിലെത്തി.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഒഐസിസി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും, യൂത്ത് വിങ് നേതാക്കളും പാലക്കാട് ജില്ലാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരണം നല്‍കി.

അബിന്‍ വര്‍ക്കി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് വൈകീട്ട് 7 മണിക്ക് മിഡ്മാക്ക് റൗണ്ട് അബൗട്ടിന് സമീപമുള്ള ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ വെച്ച് നടക്കും.