Local News

ഉപതിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് വിജയം ഉറപ്പ് വരുത്തുക: കെ.എം.സി.സി. ഖത്തര്‍

ദോഹ: വയനാട് ലോക്‌സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാമണ്ഡലം എന്നിവിടങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന്റെ വിജയം ഉറപ്പ് വരുത്താന്‍ കെ.എം.സി.സി. പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രീമതി പ്രിയങ്കാ ഗാന്ധി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കൊണ്ട് തന്നെ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ശക്തമായ വരവറിയിച്ചതോടെ രാജ്യം മുഴുവനും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ വരവറിയിച്ച് കഴിഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ വരവോടെ ഈ മുന്നേറ്റത്തിന് കരുത്തേകുമെന്ന് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ അഭിപ്രായപ്പെട്ടു.

കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് അദ്ധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍ ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എസ്.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി ആശംസകള്‍ നേര്‍ന്നു.

കോറോത്ത് മുഹമ്മദ് മൗലവി ഖിറാഅത്ത് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറര്‍ പി.എസ്.എം. ഹുസൈന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ കെ മുഹമ്മദ് ഈസ, അന്‍വര്‍ ബാബു, ബഷീര്‍ ടി ടി കെ, അബൂബക്കര്‍ പുതുക്കുടി, ആദം കുഞ്ഞി, സിദ്ധീഖ് വാഴക്കാട്, അജ്മല്‍ നബീല്‍ ,അഷ്റഫ് ആറളം, അലി മൊറയൂര്‍, താഹിര്‍ തഹക്കുട്ടി ,വി ടി എം സാദിഖ്, ഫൈസല്‍ മാസ്റ്റര്‍ സമീര്‍ മുഹമ്മദ്, ശംസുദ്ധീന്‍ വാണിമേല്‍ നേതൃത്വം നല്‍കി, വിവിധ ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍ നേതാക്കള്‍ സംബന്ധിച്ചു