Local News

മാക് കോഴിക്കോടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തളച്ച് കെ.എം.സി.സി കോഴിക്കോടിന് ജയം


ദോഹ. ഖ്വിഫ് സൂപ്പര്‍ കപ്പില്‍ രണ്ട് കോഴിക്കോടന്‍ ടീമുകള്‍ തമ്മില്‍ കടുത്ത പോരാട്ടത്തില്‍ കെഎംസിസി കോഴിക്കോടിന് എതിരില്ലാത്ത 2 ഗോളിന് ജയം.

കളിയുടെ തുടക്കത്തില്‍ തന്നെ മാക് കോഴിക്കോടിന്റ ഗോളി ശാക്കിര്‍ ബോക്‌സിന് പുറത്ത് നിന്ന് ബോള്‍ പിടിച്ചതിന്റെ പേരില്‍ റെഡ് കാര്‍ഡ് കണ്ട് കളിയുടെ 9മിനുട്ടില്‍ പുറത്തായത് മാകിന് വന്‍ തിരിച്ചടിമായി.
അവസരം മുതലെടുത്ത് 14 ആം മിനുട്ടില്‍ ജസീം നേടിയ ഗോളിലൂടെ കെ എം സി സി മുന്നിലെത്തി.

25ാം മിനുട്ടില്‍ കെഎംസിസി യുടെ അല്‍ അമീന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായത്തോടെ ഇരു ടീമുകളും 10 പേര്‍ വീതം പോരാട്ടം തുടര്‍ന്നു.
66 ാം മിനുട്ടില്‍ നാലാം നമ്പര്‍ ജസീം കെഎംസിസി ക്ക് വേണ്ടി രണ്ടാം ഗോള്‍ നേടി.