Breaking News

ദോഹ ഫോട്ടോഗ്രാഫി ഫെസ്റ്റിവല്‍’ സാംസ്‌കാരിക മന്ത്രി ഉദ്ഘാടനം ചെയ്തു

ദോഹ: സാംസ്‌കാരിക സീസണിന്റെ ഭാഗമായി നടക്കുന്ന ഖത്തര്‍ ഫോട്ടോഗ്രാഫി സെന്റര്‍ സംഘടിപ്പിക്കുന്ന പ്രഥമ ‘ദോഹ ഫോട്ടോഗ്രാഫി ഫെസ്റ്റിവല്‍’ സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു.
ഫോട്ടോഗ്രാഫി ക്യാമറകളില്‍ വിദഗ്ധരായ 8 അന്താരാഷ്ട്ര കമ്പനികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഫെസ്റ്റിവല്‍ നവംബര്‍ 13 വരെ തുടരും.

ഉം സലാലിലെ ദര്‍ബ് അല്‍ സായിക്ക് എതിര്‍വശത്ത് നടക്കുന്ന ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സഈദ് ബിന്‍ സമീഖ് അല്‍ മര്‍രി, സാമൂഹിക വികസന കുടുംബ മന്ത്രി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നാദ് , വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി, ഖത്തര്‍ പ്രസ് സെന്റര്‍ ചെയര്‍മാന്‍ സാദ് ബിന്‍ മുഹമ്മദ് അല്‍ റുമൈഹി, ഖത്തര്‍ നാഷണല്‍ ആര്‍ക്കൈവ്സ് സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് അബ്ദുല്ല അല്‍ ബുവൈനൈന്‍ എന്നിവര്‍ പങ്കെടുത്തു.