Local News

ഖത്തര്‍ ദേശീയ സാഹിത്യോത്സവ് പതിനാലാമത് എഡിഷന്‍ നവംബര്‍ 15 ന്

ദോഹ: പ്രവാസ യൗവ്വനങ്ങളുടെ സാംസ്‌കാരിക സംഘ ബോധം എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ 31 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസി യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫിലുടനീളം വര്‍ഷം തോറും സാഹിത്യോത്സവുകള്‍ സംഘടിപ്പിക്കുന്നു. അതിന്റെ പതിനാലാമത് എഡിഷന്‍ ഖത്തര്‍ ദേശീയ സാഹിത്യോത്സവ് നവംബര്‍ 15 ന് നടക്കും.