Breaking News

ഇന്നു മുതല്‍ ബു സിദ്രയിലേക്കും മെട്രോ ലിങ്ക് സര്‍വീസുകള്‍

ദോഹ: ബു സിദ്രയിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മെട്രോ ലിങ്ക് സര്‍വീസ് വിപുലീകരിക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു. ഇന്ന് മുതല്‍ M317 സ്പോര്‍ട് സിറ്റി മെട്രോ സ്റ്റേഷനില്‍ നിന്ന് ബു സിദ്രയിലെ പ്രദേശങ്ങള്‍ കവര്‍ ചെയ്യുമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ദോഹ മെട്രോ അറിയിച്ചു.

അല്‍ ഫര്‍ദാന്‍ ഗാര്‍ഡന്‍സ് റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍, അല്‍ മീര അബു സിദ്ര, അബു സിദ്ര കോംപ്ലക്സ്, അബു സിദ്ര മാള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ മെട്രോ ലിങ്ക് ഉള്‍ക്കൊള്ളും.