Breaking News

ഖത്തറിലേക്കുള്ള കന്നി യാത്രയില്‍ നാലായിരത്തിലധികം ക്രൂയിസ് യാത്രക്കാരുമായി എംഎസ്സി യൂറിബിയ എന്ന പടുകൂറ്റന്‍ കപ്പല്‍ ദോഹയിലെത്തി

ദോഹ. ഖത്തറിലേക്കുള്ള കന്നി യാത്രയില്‍ നാലായിരത്തിലധികം ക്രൂയിസ് യാത്രക്കാരുമായി എംഎസ്സി യൂറിബിയ എന്ന പടുകൂറ്റന്‍ കപ്പല്‍ ദോഹയിലെത്തി. 4,576 യാത്രക്കാരും 1,665 ക്രൂ അംഗങ്ങളുമായാണ് കപ്പലില്‍ എത്തിയത്. എംഎസ്സി ക്രൂയിസ് കപ്പലിലെ 22-ാമത്തെ കപ്പലായ ”എംഎസ്സി യൂറിബിയ” 6,327 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്.